by webdesk3 on | 23-07-2025 12:57:24 Last Updated by webdesk3
യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാല്‍ വ്യക്തമാക്കി.
നിമിഷയുടെ കുടുംബത്തിന് നിയമസഹായം ഉള്‍പ്പെടെ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും, അവര്‍ക്ക് വേണ്ടി അഭിഭാഷകനെയും നിയമിച്ചുവെന്നും രണ്‍ധീര്‍ ജയ്‌സ്വാല്‍ വ്യക്തമാക്കി. യെമനിലെ പ്രാദേശിക ഭരണകൂടവുമായും കൊല്ലപ്പെട്ട യെമന്‍ സ്വദേശി തലാല്‍ അല്‍ അസാദിയുടെ കുടുംബവുമായും ഇന്ത്യന്‍ കോണ്‍സുലേറ്റ് ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയം തുടര്‍ച്ചയായി ഇടപെടലുകള്‍ നടത്തുകയാണ്. നിര്‍ണായകമായ ഈ വിഷയത്തില്‍ ഇരുക്കൂട്ടര്‍ക്കും പരിഹാരമുണ്ടാകുന്നതിനായി കൂടുതല്‍ സമയം ലഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.