by webdesk2 on | 23-07-2025 12:14:13 Last Updated by webdesk3
ബിജെപി മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആണ് നവ്യ ഹരിദാസ്.
ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു.മുകുന്ദന്‍ പള്ളിയറായാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍.സുമിത് ജോര്‍ജിനെ മൈനോരിറ്റി മോര്‍ച്ചയുടെ അധ്യക്ഷനായും ഷാജി രാഘവനെ കിസ്സാന്‍ മോര്‍ച്ചയുടെ അധ്യക്ഷനായും തീരുമാനിച്ചു.