News Kerala

വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പൊലീസ്

Axenews | വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പൊലീസ്

by webdesk2 on | 23-07-2025 10:54:49 Last Updated by webdesk3

Share: Share on WhatsApp Visits: 14


വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പൊലീസ്

മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ടതില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ് . എറണാകുളം ഏലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ ഏലൂര്‍ മേഖല സെക്രട്ടറി സി.എ.അജീഷിന്റെ പരാതിയിലാണ് നടപടി. 

അബ്ദുല്‍ റഹീം എന്നപേരിലാണ് അധിക്ഷേപ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വി എസ് ദ്രോഹിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറക്കരുത് എന്ന ആശയത്തില്‍ ആയിരുന്നു പോസ്റ്റ് .ഇതില്‍ വി എസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. ംഭവത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ് പി വ്യക്തമാക്കി. 

നേരത്തെ വി എസ് അച്യുതാനന്ദനെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി അധ്യാപകന്‍ അനൂപിനെയാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസ്സ് അനുകൂല സംഘടന പ്രവര്‍ത്തകനായിരുന്നു അനൂപ്.

വി എസ് അച്യുതാനന്ദന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് ശേഷം, അനൂപ് വാട്ട്‌സ്ആപ്പില്‍ അധിക്ഷേപകരമായ ഒരു സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.







Share:

Search

Recent News
Popular News
Top Trending


Leave a Comment