by webdesk2 on | 23-07-2025 08:11:51 Last Updated by webdesk2
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കരീലക്കുളങ്ങര കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലര്‍ച്ചെ 1 മണിക്ക് ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി.
നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്റെ സ്‌നേഹം താണ്ടിയാണ് വിഎസിന്റെ വിലാപയാത്ര കടന്ന് പോകുന്നത്. കോരി ചൊരിയുന്ന മഴ, ഇരുട്ടുമുറ്റി നിന്ന രാത്രി. എന്നിട്ടും പിന്തിരിഞ്ഞുപോകാതെ ജനക്കൂട്ടം പ്രിയ നേതാവിനെ അവസാനമായി കാണാന്‍ തടിച്ചുകൂടി നിന്നു. പാരിപ്പള്ളിയിലും ചിന്നക്കടയിലുമടക്കം കനത്ത മഴെയെയും അവഗണിച്ച് മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികില്‍ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്.
വിഎസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടില്‍ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. 10 മുതല്‍ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതല്‍ കടപ്പുറം റിക്രിയേഷന്‍ ?ഗ്രൗണ്ടിലുമാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് സംസ്‌കാരം വലിയ ചുടുകാട്ടില്‍.