News Kerala

വി എസിന്റെ സംസ്‌കാര ചടങ്ങ്; ആലപ്പുഴ ജില്ലയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Axenews | വി എസിന്റെ സംസ്‌കാര ചടങ്ങ്; ആലപ്പുഴ ജില്ലയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

by webdesk2 on | 23-07-2025 07:53:23 Last Updated by webdesk2

Share: Share on WhatsApp Visits: 6


വി എസിന്റെ സംസ്‌കാര ചടങ്ങ്; ആലപ്പുഴ ജില്ലയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുകളോടനുബന്ധിച്ച് ഇന്ന് ആലപ്പുഴ ജില്ലയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്‌കാരം കഴിയുന്നത് വരെയാണ് ഈ നിയന്ത്രണങ്ങള്‍. കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര ബസുകള്‍ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നും അറിയിപ്പുണ്ട്. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

ചേര്‍ത്തല ഭാഗത്തുനിന്ന് വരുന്നവ: രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ കൊമ്മാടി ബൈപ്പാസ് വഴി കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം.

അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്നവ: കളര്‍കോട് ബൈപ്പാസ് വഴി കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകണം.

എറണാകുളം, തണ്ണീര്‍മുക്കം ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍: പവര്‍ ഹൗസ് ജംഗ്ഷന്‍, കോണ്‍വെന്റ് സ്‌ക്വയര്‍, കണ്ണന്‍ വര്‍ക്കി പാലം, കളക്ടറേറ്റ് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്ന് ഡബ്ലിയു ആന്‍ഡ് സി വഴി ബീച്ച് റോഡിലെത്തി പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളുകളെ ഇറക്കിയ ശേഷം വാഹനം വിജയ പാര്‍ക്ക് വഴി കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയ്യണം.

എ.സി. റോഡ് വഴി വരുന്ന വാഹനങ്ങള്‍: ജി.എച്ച്. ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്ന് ഡബ്ലിയു ആന്‍ഡ് സി വഴി ബീച്ച് റോഡിലെത്തി പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളുകളെ ഇറക്കിയ ശേഷം വാഹനം വിജയ പാര്‍ക്ക് വഴി കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയ്യണം.

വിലാപയാത്ര പുറപ്പെട്ടതിന് ശേഷം എ.സി. റോഡ് വഴി വരുന്ന വാഹനങ്ങള്‍: മങ്കൊമ്പ് പൂപ്പള്ളിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അമ്പലപ്പുഴ വഴി ഹൈവേയില്‍ പ്രവേശിച്ച് പോകണം.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി എസ്.ഡി. കോളേജ് ഗ്രൗണ്ടും ചിന്മയ വിദ്യാലയവും ഉപയോഗപ്പെടുത്താവുന്നതാണ്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.




Share:

Search

Recent News
Popular News
Top Trending


Leave a Comment