News Kerala

തലസ്ഥാന നഗരിയോട് യാത്ര പറഞ്ഞ് വിഎസ് ജന്മനാട്ടിലേക്ക്

Axenews | തലസ്ഥാന നഗരിയോട് യാത്ര പറഞ്ഞ് വിഎസ് ജന്മനാട്ടിലേക്ക്

by webdesk3 on | 22-07-2025 03:57:28

Share: Share on WhatsApp Visits: 42


 തലസ്ഥാന നഗരിയോട് യാത്ര പറഞ്ഞ് വിഎസ് ജന്മനാട്ടിലേക്ക്



തിരുവനന്തപുരം:  ഇടതുപക്ഷത്തിന്റെ കരുത്തുറ്റ മുഖമായി വര്‍ഷങ്ങളോളം പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന വി എസ് അച്യുതാനന്ദന് തലസ്ഥാന നഗരി  വിട നല്‍കി.  രാവിലെ 9 മുതല്‍ ആരംഭിച്ച തിരുവനന്തപുരത്തെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെയും  ഔദ്യോഗിക ബഹുമതികളോടെയും അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഹാളിന് പുറത്തേക്ക് മാറ്റി.

വിലാപയാത്രക്കായി പ്രത്യേകം ഒരുക്കിയ ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള എസി ലോ ഫ്‌ലോര്‍ ബസ് (KL 15 A 407) ആണ് വി എസിന്റെ അവസാനയാത്രക്കായി തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തില്‍ നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് വിലാപയാത്ര. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനവും വി എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തിരിക്കുകയാണ്.. ആദ്യം കൊല്ലം ജില്ലയിലേക്കാണ് വിലാപയാത്ര പ്രവേശിക്കുന്നത്.

ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം നടക്കുന്നത്. പാര്‍ട്ടി നേതാക്കളും സര്‍ക്കാറിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കുചേരും. 





Share:

Search

Recent News
Popular News
Top Trending


Leave a Comment