by webdesk3 on | 22-07-2025 03:39:38
ഉപരാഷ്ട്രപതിയായ ജഗദീപ് ധന്‍കര്‍ രാജിവെച്ച സംഭവത്തെ അസാധാരണമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്താണ് നടക്കുന്നത് എന്ന് ബോധ്യപ്പെടാത്ത അവസ്ഥയിലാണ്. ജഗദീപ് ധന്‍കര്‍ ആരുടെയും ഫോണ്‍ എടുക്കുന്നില്ല. എന്താണ് അദ്ദേഹത്തിന് പറയാനുള്ളതെന്ന് അദ്ദേഹം പറയുമ്പോള്‍ അറിയാമാകുമെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.
രാജി കത്തില്‍ അദ്ദേഹം ആരോഗ്യം സംബന്ധിച്ച സാഹചര്യങ്ങളെയും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളെയും കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
ധന്‍കറിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഔദ്യോഗികമായി അംഗീകരിച്ചു. അതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമമായ എക്സില്‍ പോസ്റ്റ് പങ്കുവച്ച് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇരുസഭകളിലെയും പാര്‍ട്ടി എംപിമാര്‍ പങ്കെടുത്ത യോഗം പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സിലാണ് ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് യോഗത്തിന് നേതൃത്വം നല്‍കിയത്.