News Kerala

ബ്രിട്ടന്റെ യുദ്ധവിമാനം എഫ് 35 യുകെയിലേക്ക് മടങ്ങി

Axenews | ബ്രിട്ടന്റെ യുദ്ധവിമാനം എഫ് 35 യുകെയിലേക്ക് മടങ്ങി

by webdesk2 on | 22-07-2025 01:25:51

Share: Share on WhatsApp Visits: 6


 ബ്രിട്ടന്റെ യുദ്ധവിമാനം എഫ് 35 യുകെയിലേക്ക് മടങ്ങി

തിരുവനന്തപുരം:  ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം മടങ്ങി. ഇന്ന് രാവിലെ 9 മണിയോടെ F35 തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നു. ഓസ്‌ട്രേലിയയിലെ ഡാര്‍വിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെനിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര.

ജൂണ്‍ 14ന് ആണ് തിരുവനന്തപുരത്ത് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. ബ്രിട്ടന്റെ തന്നെ യുദ്ധവാഹിനി കപ്പലായ എച്ച് എം എസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്നുള്ള പരീക്ഷണപ്പറക്കലിനിടെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.

ബ്രിട്ടിഷ് നേവിയുടെ വിമാനവാഹിനിക്കപ്പല്‍ എച്ച്.എം എസ് പ്രിന്‍സ് ഓഫ് വെയില്‍സിലെ സാങ്കേതിക വിദഗ്ധരെത്തി തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ബ്രിട്ടനില്‍ നിന്ന് നാല്‍പതംഗ പ്രത്യേക വിദഗ്ധ സംഘത്തെ ജൂലൈ 6ന റോയല്‍ എയര്‍ഫോഴ്‌സ് യുദ്ധവിമാനമായ എ-400ല്‍ തിരുവനന്തപുരത്ത് എത്തിച്ചു. അവരുടെ നേതൃത്വത്തില്‍ നടന്ന അറ്റകുറ്റപ്പണിക്കൊടുവിലാണ് വിമാനത്തിന്റെ തകരാറുകള്‍ പരിഹരിച്ചത്.

എയര്‍ ഇന്ത്യയുടെ ഹാങ്ങറിലായിരുന്നു അറ്റകുറ്റപ്പണി. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത് ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ വിമാനത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി കേരള ടൂറിസം പങ്കുവെച്ച എനിക്ക് മടങ്ങേണ്ടാ എന്ന പോസ്റ്റ് ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു.പിന്നാലെ സമാന രീതിയില്‍എഫ് 35 ബി വിമാനത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment