News India

വിഎസിന് ആദരമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

Axenews | വിഎസിന് ആദരമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

by webdesk2 on | 22-07-2025 10:46:16 Last Updated by webdesk3

Share: Share on WhatsApp Visits: 11


വിഎസിന് ആദരമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

അന്തരിച്ച സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി എന്ന നിലക്കാണ് ആദരവ് അര്‍പ്പിക്കാന്‍ പ്രത്യേക പ്രതിനിധിയെ അയയ്ക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വി.എസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

വി എസ് ആദര്‍ശ ധീരതയുള്ള നേതാവായിരുന്നുവെന്നായിരുന്നുവെന്ന്  പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ ഓര്‍ത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവര്‍ത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment