by webdesk3 on | 21-07-2025 04:36:27
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി. എസ്. അച്യുതാനന്ദന്‍ അന്തരിച്ചു. 102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.20നാണ് തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അച്യുതാനന്ദന്‍ ഏറെ നാളായി പൊതു ജീവിതത്തില്‍ നിന്നും വിട്ടുനിന്ന് വിശ്രമ ജീവിതത്തിലായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു.