by webdesk3 on | 21-07-2025 03:07:36
ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ ഒരു പരിശീലന വിമാനം ധാക്കയില്‍ തകര്‍ന്നുവീണു. ചൈനയില്‍ നിര്‍മ്മിച്ച എഫ്-7 ടൈപ്പ് യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ധാക്കയുടെ വടക്കന്‍ മേഖലയിലായ മൈല്‍ സ്റ്റോണ്‍ കോളജിന് സമീപം ഒരു സ്‌കൂള്‍ കാമ്പസിലേക്കാണ് വിമാനം തകര്‍ന്നുവീണത്.
അപകടത്തില്‍ ഒരാള്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് പേര്‍ക്ക് പരിക്കേറ്റതായി ഫയര്‍ സര്‍വീസ് ഓഫീസര്‍ ലിമ ഖാന്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്നും തകര്‍ന്നത് എഫ്-7 ബിജിഐ മോഡലാണെന്നും ബംഗ്ലാദേശ് ആര്‍മിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസ് സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.