News India

ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയകരമായിരുന്നു: പ്രധാനമന്ത്രി

Axenews | ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയകരമായിരുന്നു: പ്രധാനമന്ത്രി

by webdesk3 on | 21-07-2025 12:24:56 Last Updated by webdesk3

Share: Share on WhatsApp Visits: 69


ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയകരമായിരുന്നു: പ്രധാനമന്ത്രി




ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നിന്നതുപോലെ, ആ ഐക്യം പാര്‍ലമെന്റിലിലും പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. അതിനെ ഏറെ ഗൗരവത്തോടെ സമീപിക്കണം. ലോക്സഭയിലും രാജ്യസഭയിലും രാജ്യത്തിന്റെ ഗൗരവം ഉയര്‍ത്തുന്ന രീതിയിലായിരിക്കണം അംഗങ്ങളുടെ ഇടപെടലുകള്‍. ഒരേ സ്വരത്തിലാണ് നാം സംസാരിക്കേണ്ടത്, പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സൈനിക ശക്തി പ്രത്യക്ഷപ്പെട്ടിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയകരമായിരുന്നുവെന്നും, തീവ്രവാദികളെ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സൈനിക ശക്തിക്ക്  പ്രോത്സാഹനം നല്‍കണമെന്നും, അതിനായി ഗവേഷണ പരിപാടികള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







Share:

Search

Recent News
Popular News
Top Trending


Leave a Comment