News India

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

Axenews | സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

by webdesk3 on | 21-07-2025 12:17:39 Last Updated by webdesk2

Share: Share on WhatsApp Visits: 50


സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. പുതിയ അംഗങ്ങള്‍ക്കായി നടന്ന ചടങ്ങില്‍ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, ചരിത്രകാരന്‍ മീനാക്ഷി ജെയിന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

കണ്ണൂര്‍ സ്വദേശിയായ സദാനന്ദന്‍ മാസ്റ്റര്‍ 2016ല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അധ്യാപക സംഘടനയുടെ സംസ്ഥാന തലത്തിലെ നേതാവും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധനുമായ അദ്ദേഹം വിവിധ വിദ്യാഭ്യാസ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ പാര്‍ട്ടി രാജ്യസഭയ്ക്ക് ശിപാര്‍ശ ചെയ്തത്.




Share:

Search

Recent News
Popular News
Top Trending


Leave a Comment