by webdesk2 on | 21-07-2025 07:32:50 Last Updated by webdesk3
ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പോലീസിലും പരാതി നല്‍കാന്‍ ബന്ധുക്കള്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ സഹോദരി അഖില പരാതി നല്‍കും. അതുല്യ ബന്ധുക്കള്‍ക്ക് അയച്ച ദൃശ്യങ്ങളും പരാതിയോടൊപ്പം സമര്‍പ്പിക്കും.
സതീഷ് സ്ഥിരമായി മദ്യപിക്കുകയും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് സതീഷിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ സഹോദരിയോട് പറഞ്ഞിരുന്നു. സതീഷിനെതിരെ അതുല്യയുടെ മാതാവ് തെക്കുംഭാഗം പോലീസിന് നല്‍കിയ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം നടക്കുന്നത്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ഇന്നലെ കുടുംബം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, കൊലപാതകം എന്ന ആരോപണം സതീഷ് ഇന്നലെ നിഷേധിച്ചു. അതുല്യയുടെ ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്ന് സതീഷും ആവശ്യപ്പെടുന്നുണ്ട്.