by webdesk3 on | 20-07-2025 02:26:13 Last Updated by webdesk3
ഷാര്‍ജ: കൊല്ലം സ്വദേശിനിയായ യുവതിയെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. സംഭവത്തെ കുറിച്ച് വിശദീകരണവുമായി സതീഷ് രംഗത്തെത്തിയിരിക്കുകയാണ്.
ശനിയാഴ്ച മുതല്‍ അതുല്യ പുതിയ ജോലി ആരംഭിക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം. സംഭവസമയത്ത് താന്‍ ഫ്ളാറ്റിന് പുറത്തായിരുന്നുവെന്ന് സതീഷ് പറഞ്ഞു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്, എന്നായിരുന്നു സതീഷിന്റെ വിശദീകരണം.
അത് കൂടാതെ, ഭാര്യയുടെ ചില സമീപനങ്ങള്‍ ഏറെ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയതായും സതീഷ് ആരോപിച്ചു. ഞാന്‍ വീട്ടുകാരുമായി സംസാരിക്കുന്നത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി കുടുംബവുമായി ബന്ധമില്ല. സുഹൃത്തുക്കളുമായി പോകുന്നത് പോലും അവള്‍ തടയാറുണ്ട്, സതീഷ് പറയുന്നു.
കൊല്ലത്തിലെ സ്വകാര്യ ആശുപത്രിയില്‍ അതുല്യ നടത്തിയ അബോര്‍ഷന്‍ തന്റെ മാനസികാവസ്ഥയെ തകര്‍ത്തി. അതിനുശേഷമാണ് മാനസികമായി അകന്നത്. അതുല്യയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി സതീഷ് പറഞ്ഞു, അവളാണ് എന്നെ നിരന്തരം മര്‍ദ്ദിച്ചത്. കൈ ഒടിഞ്ഞ സമയത്തും ബെല്‍റ്റുകൊണ്ട് അടിച്ചു. എന്റെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ ഇന്നും ഉണ്ട്. എനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ട്. എന്നാല്‍ ഇപ്പോള്‍ കയ്യില്‍ പണമില്ല എന്നും സതീഷ് പറയുന്നു.