by webdesk3 on | 20-07-2025 12:33:04 Last Updated by webdesk3
ഷാര്‍ജ: കൊല്ലം സ്വദേശിനി അതുല്യ (30)യെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ പിന്നാലെ ഫെയ്‌സബുക്കില്‍ പോസ്റ്റുമായി ഭര്‍ത്താവ്. അതു പോയി, ഞാനും പോകുന്നു എന്നായിരുന്നു സതീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.
ഫേസ്ബുക്ക് പോസ്റ്റ് താനാണ് ഇട്ടതെന്നും താന്‍ ആത്മഹത്യാ ശ്രമം നടത്തിയെന്നും സതീഷ് പറുന്നു. അതുല്യ ആത്മഹത്യ ചെയ്ത സമയത്ത് താന്‍ വീടില്‍ ഇല്ലായിരുന്നെന്നും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നുമാണ് സതീഷിന്റെ വെളിപ്പെടുത്തല്‍.
അതുല്യക്ക് പുതിയ ജോലി ലഭിച്ചിരുന്നതായും ശനിയാഴ്ച മുതല്‍ ജോലി ആരംഭിക്കാനിരുന്നുവെന്നും സതീഷ് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും താനായിരുന്നു ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഇടയ്ക്കു മദ്യപിക്കാറുണ്ട്. അന്ന് പുറത്തുപോയി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. അതേ ഫാനില്‍ താനും തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായും സതീഷ് പറഞ്ഞു. സംഭവത്തില്‍ പോലീസും മറ്റ് അധികൃതരും അന്വേഷണം തുടരുകയാണ്.