by webdesk3 on | 20-07-2025 12:12:04 Last Updated by webdesk3
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനും പഞ്ചായത്തും എതിരേ നിയമനടപടി. ശാസ്താംകോട്ട പൊലീസ് സ്‌കൂള്‍ മാനേജറും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുമെതിരേയും കേസ് എടുത്തു. കൂടാതെ സൈക്കിള്‍ ഷെഡ് കെട്ടിയ സമയത്തെ സ്‌കൂള്‍ മാനേജ്‌മെന്റിനെയും, സ്‌കൂളിന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറെയും പ്രതിചേര്‍ക്കാനാണ് നീക്കം.
മിഥുന്‍ മരിച്ചശേഷം ആദ്യം പ്രധാനാധ്യാപികയ്ക്കെതിരെ മാത്രമായിരുന്നു നടപടി. ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ സുഹൃത്തിന്റെ ചെരുപ്പെടുക്കാനായി കയറിയപ്പോഴാണ് മിഥുന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് കുട്ടിയെ താഴെയിറക്കി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.