by webdesk3 on | 19-07-2025 02:36:30 Last Updated by webdesk3
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റു മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ ഭൗതികശരീരം വീട്ടിലെത്തി. സ്‌കൂളില്‍ നടന്ന പൊതു ദര്‍ശനത്തിന് ശേഷം വിലാപയാത്രയായി മിഥുനെ വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുവന്നു.
സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ കണ്ണീരോടെയാണ് മിഥുന് അന്തിമ ആദരാഞ്ജലി അര്‍പ്പിച്ചത്. മകന്റെ മരണവാര്‍ത്തയ്ക്ക് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മിഥുന്റെ അച്ചമ്മ മണിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അവരേയും വീട്ടിലേക്ക് കൊണ്ടുവന്നു.
മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലാണ് നടക്കുക. ശാസ്താംകോട്ട ആശുപത്രിയിലായിരുന്ന മോര്‍ച്ചറിയില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം സ്‌കൂളിലേക്ക് കൊണ്ടുവന്നത്.