by webdesk3 on | 19-07-2025 02:28:37
രാജസ്ഥാനിലും ജമ്മു കശ്മീരിലും തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴ അനുഭവപ്പെടുന്ന രാജസ്ഥാനില്‍, അജ്മീര്‍ ഉള്‍പ്പെടെ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി.
അജ്മീരിലെ ഖ്വാജ ഗരീബ് നവാസ് ദര്‍ഗയ്ക്ക് സമീപം ഒഴുക്കില്‍പ്പെട്ട തീര്‍ഥാടകനെ രക്ഷാപ്രവര്‍ത്തകര്‍ സാഹസികമായി രക്ഷപ്പെടുത്തി. അതേസമയം, വെള്ളക്കെട്ടില്‍ കുടുങ്ങിയ ഒരു സ്‌കൂള്‍ ബസ്സില്‍ നിന്നും കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുമുണ്ട്.
സംസ്ഥാനത്തെ 15 ജില്ലകള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയും കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നുവെന്നും വ്യാപക നാശനഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.
ഡല്‍ഹിയിലും ശക്തമായ മഴയ്ക്കുള്ള സാധ്യത ഉള്ളതായി കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.