by webdesk3 on | 19-07-2025 12:06:26 Last Updated by webdesk3
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. ഇന്ന് പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് തിരിച്ചെത്തിയ സുജയെ അടുത്ത ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ എത്തിയിരുന്നു.
സുജ വിദേശത്ത് വീട്ടുജോലിക്കാരിയായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളോടൊപ്പം തുര്‍ക്കിയിലേയ്ക്ക് വിനോദയാത്ര പോയ സമയത്താണ് മകന്റെ മരണവാര്‍ത്ത അറിയുന്നത്.
താലൂക്ക് ആശുപത്രിയിലായിരുന്ന മിഥുന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. മൃതദേഹം പൊതുദര്‍ശനത്തിനായി ആദ്യം ബോയ്‌സ് ഹൈസ്‌കൂളിലും പിന്നീട് മിഥുന്റെ വീട്ടിലും മൃതദേഹം എത്തിക്കും. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തപ്പെടുക. മന്ത്രിമാരും വിവിധ ജനപ്രതിനിധികളും സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കും.