by webdesk3 on | 17-07-2025 12:27:33 Last Updated by webdesk3
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13 വയസ്സുള്ള മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തം അതീവ ദുഃഖകരമാണെന്നും, സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി നിര്‍ദേശിച്ചു.
അതേസമയം, കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ സ്ഥലത്ത് അയച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ ക്ലാസിന് മുന്‍പായി കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് വീണു. പിന്നീട് ചെരുപ്പ് എടുക്കാനായി മിഥുന്‍ ഷീറ്റിന്മേല്‍ കയറിയപ്പോഴാണ് ടെറസിന് വളരെ അടുത്തായി കടന്നുപോകുന്ന വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റ് തല്‍ക്ഷണത്തില്‍ മരണം സംഭവിച്ചത്.
പോലീസ്, വൈദ്യുത ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.