by webdesk3 on | 17-07-2025 12:20:40 Last Updated by webdesk3
കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കേസ്. മഹാവീര്യര്‍ സിനിമയുടെ സഹനിര്‍മ്മാതാവായ പി.എസ്. ഷംനാസിന്റെ പരാതിയിലാണ് തലയോലപ്പറമ്പ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരില്‍ വഞ്ചന നടത്തിയതായാണ് പരാതിക്കാരന്റെ ആരോപണം. ഈ സിനിമയുടെ അവകാശം നല്‍കി ഷംനാസില്‍ നിന്ന് 1.95 കോടി രൂപ വാങ്ങി എന്നതാണ് കേസ്.
തുടര്‍ന്നു ഈ വിവരങ്ങള്‍ മറച്ചുവെച്ച് മറ്റൊരു വ്യക്തിക്ക് സിനിമയുടെ വിദേശ വിതരണാവകാശം 5 കോടി രൂപയ്ക്ക് നല്‍കിയതായും പറയുന്നു. ഇതുവഴി പരാതിക്കാരന് ഏകദേശം 1.90 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.