by webdesk3 on | 17-07-2025 12:13:16 Last Updated by webdesk2
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ പഠിക്കുന്ന എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചു. 13 വയസ്സുള്ള മിഥുനാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാനായി മിഥുന്‍ കയറിയതിനിടെ, ടെറസിന് സമീപത്തുകൂടി പോകുന്ന വൈദ്യുത ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.
രാവിലെ കൂട്ടുകാരുമായി ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടയിലാണ് മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീണത്. തുടര്‍ന്ന് അതെടുക്കാനായി കുട്ടി കെട്ടിടത്തിലെ ഷീറ്റിലേക്ക് കയറുകയായിരുന്നു.
വിദ്യാര്‍ഥിയുടെ ദാരുണ മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ അപകടകരമായി കടന്നുപോകുന്ന വൈദ്യുത ലൈനിനെക്കുറിച്ച് നേരത്തെയും സ്‌കൂള്‍ അധികൃതര്‍ക്കും, വൈദ്യുത ബോര്‍ഡിനും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെന്നാണ് ആരോപണം.