News Kerala

തെരുവുനായ ആക്രമണം: രോഗബാധിതരായ നായ്ക്കള്‍ക്ക് ദയാവധത്തിന് സര്‍ക്കാര്‍ അനുമതി

Axenews | തെരുവുനായ ആക്രമണം: രോഗബാധിതരായ നായ്ക്കള്‍ക്ക് ദയാവധത്തിന് സര്‍ക്കാര്‍ അനുമതി

by webdesk3 on | 16-07-2025 03:57:26 Last Updated by webdesk2

Share: Share on WhatsApp Visits: 61


 തെരുവുനായ ആക്രമണം: രോഗബാധിതരായ നായ്ക്കള്‍ക്ക് ദയാവധത്തിന് സര്‍ക്കാര്‍ അനുമതി



തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടലുമായി കേരള സര്‍ക്കാര്‍. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സംശയമുള്ള തെരുവുനായകളെ വെറ്റിനറി വിദഗ്ധന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദയാവധത്തിന് വിധേയമാക്കാനാണ് തീരുമാനം. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷും ചേര്‍ന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 2023 ലെ Animal Husbandry Practices and Procedures Rules പ്രകാരമാണ് ഈ നീക്കം. മൃഗങ്ങള്‍ക്ക് രോഗം പടരുന്ന തരത്തിലുള്ള അസുഖം ബാധിച്ചിട്ടുണ്ടെന്ന് സംസ്ഥാനമോ കേന്ദ്രമോ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ദയാവധം നിയമപരമായി അനുവദനീയമാകുന്നത് എന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് നായകളെ നിയന്ത്രിക്കാനായി മറ്റു നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ വളര്‍ത്തുനായ്ക്കള്‍ക്കായി വാക്സിനേഷനും ലൈസന്‍സിംഗിനുമായി പ്രത്യേക ക്യാമ്പുകള്‍ നടത്തും. അതോടൊപ്പം ഇവയ്ക്ക് ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിക്കും. ആഗസ്റ്റില്‍ തെരുവുനായ്ക്കള്‍ക്കായി വാക്സിനേഷന്‍ പരിപാടിയും നടത്താനാണ് പദ്ധതി.


Share:

Search

Recent News
Popular News
Top Trending


Leave a Comment