by webdesk3 on | 16-07-2025 02:53:47 Last Updated by webdesk2
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ പരിഷ്‌കാര ശ്രമങ്ങള്‍ക്ക് ഹൈക്കോടതി.ില്‍ കനത്ത തിരിച്ച. ടെസ്റ്റ് സംബന്ധിച്ച ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറും ഉത്തരവുകളും കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമമാര്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി.
ഗതാഗത കമ്മീഷണര്‍ ഇറക്കിയ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ആധുനിക സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമല്ലാത്തതുകൊണ്ടാണ് പഴയ വാഹനങ്ങളെ വിലക്കിയതെന്നായിരുന്നു കമ്മീഷണറുടെ വിശദീകരണം. എന്നാല്‍ ഇത്തരമൊരു നിരോധനം ഏകപക്ഷീയമായതും യുക്തിയില്ലാത്തതുമായ നടപടിയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഡ്രൈവിംഗ് പരിശീലനം റെക്കോര്‍ഡ് ചെയ്യണമെന്ന നിര്‍ദേശം പരിശീലന സ്ഥാപനങ്ങള്‍ക്ക് അധിക സാമ്പത്തിക ഭാരമുണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഡ്രൈവിംഗ് പരിശീലകര്‍ക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കാനായി ഗതാഗത കമ്മീഷന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജിക്കാരുടെ വാദം. ഇത് കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.