News Kerala

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് കുടുംബം ഹൈക്കോടതിയില്‍

Axenews | വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് കുടുംബം ഹൈക്കോടതിയില്‍

by webdesk2 on | 16-07-2025 01:40:17 Last Updated by webdesk2

Share: Share on WhatsApp Visits: 11


വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് കുടുംബം ഹൈക്കോടതിയില്‍

കൊച്ചി: ഷാര്‍ജയില്‍ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം ഹൈക്കോടതിയില്‍. വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

വിപഞ്ചിക നേരിട്ടത് ക്രൂര പീഡനമാണ്. വലിയ ദുരൂഹതയും അസ്വാഭാവികതയുമുണ്ട്. തെളിവുകള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

അതേസമയം വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക.



Share:

Search

Recent News
Popular News
Top Trending


Leave a Comment