by webdesk3 on | 16-07-2025 12:13:57 Last Updated by webdesk3
സനാ (യെമന്‍): യെമന്‍ ജയിലില്‍ തടവിലായിരിക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍, വധശിക്ഷയില്‍ ഉറച്ചുനില്‍ക്കുന്ന നിലപാടിലാണ് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം. ദൈവനീതി നടപ്പാക്കണമെന്നാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹദി വ്യക്തമാക്കിയത്.
തങ്ങളുടെ സഹോദരന്റെ കൊലപാതകം ക്രൂരമായിരുന്നു എന്നും അതിനാല്‍ ഈ വിഷയത്തില്‍ ദൈവ നീതി തന്നെ നടപ്പാക്കണം. മൃതശരീരം വികൃതമാക്കിയതും ഒളിപ്പിക്കാന്‍ ശ്രമിച്ചതുമാണ് തങ്ങള്‍ക്ക് കൂടുതല്‍ വേദനയുണ്ടാക്കിയതെന്നും അബ്ദുല്‍ ഫത്താഹ് ആരോപിച്ചു. അതിനാല്‍ തന്നെ മാപ്പ് നല്‍കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.
വധശിക്ഷാ സമയം നീട്ടിയെങ്കിലും ഇതുവരെ തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനോ, നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കുന്നതിലേക്കോ കാര്യങ്ങള്‍ എത്തിയിട്ടില്ല. എങ്കിലും അത്തരം ശ്രമങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്.
ഇപ്പോള്‍ യമനിലെ പ്രമുഖ മതപണ്ഡിതരുമായും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് തലാലിന്റെ കുടുംബാംഗങ്ങളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.