News Kerala

നിമിഷപ്രിയയുടെ മോചനം: യെമന്‍ സൂഫി പണ്ഡിതരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Axenews | നിമിഷപ്രിയയുടെ മോചനം: യെമന്‍ സൂഫി പണ്ഡിതരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

by webdesk2 on | 16-07-2025 07:23:36 Last Updated by webdesk3

Share: Share on WhatsApp Visits: 11


നിമിഷപ്രിയയുടെ മോചനം: യെമന്‍ സൂഫി പണ്ഡിതരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു







സനായിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ യെമനിലെ സൂഫി പണ്ഡിതരുമായി നടക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

യെമനില്‍ നയതന്ത്രപരമായ ഇടപെടലുകള്‍ക്ക് പരിമിതികളുള്ള സാഹചര്യത്തില്‍, വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. യെമന്‍ ഭരണകൂടത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്.

കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി അബ്ദുള്ളയുടെ കുടുംബത്തോട് ദയാധനം സ്വീകരിച്ച് മാപ്പുനല്‍കി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി നിമിഷപ്രിയക്ക് മോചനം നല്‍കണമെന്നാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വിഷയത്തില്‍ തലാല്‍ കുടുംബത്തിന്റെ നിലപാട് നിര്‍ണ്ണായകമാകും.

ഉന്നതതല ഇടപെടലുകളെ തുടര്‍ന്ന്, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളും മതപ്രതിനിധികളും യെമന്‍ ഭരണകൂടവും യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചയുടെ ഫലമായാണ് നിമിഷപ്രിയയുടെ വധശിക്ഷ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ തീരുമാനമായത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment