by webdesk3 on | 15-07-2025 02:28:33 Last Updated by webdesk2
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടേണ്ടതില്ലെന്ന് തീരുമാനം. മില്‍മയുടെ ഭരണസമിതി യോഗത്തിലാണ് ഉടന്‍ വില കൂട്ടേണ്ടതില്ലെന്ന് തീരുമാനമായിരിക്കുന്നത്. നിലവില്‍ കൊഴുപ്പേറിയ പാല്‍ ലിറ്ററിന് 56 രൂപയാണ്. 10 രൂപ വര്‍ധിപ്പിച്ചാല്‍ വില 60 രൂപയ്ക്ക് മുകളിലാകും എന്നതും യോഗത്തില്‍ ചര്‍ച്ചയായി. അതിനാല്‍ വലിയ വിലവര്‍ധനവിലേക്ക് ഇപ്പോള്‍ പോകേണ്ട അവശ്യം ഇല്ലെന്ന നിലപാടിലാണ് മില്‍മ.
2022 ഡിസംബറിലാണ് കേരളത്തില്‍ അവസാനമായി പാല്‍വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വില വര്‍ധിപ്പിക്കണമെന്ന ആവശ്യം വിവിധ മേഖല യൂണിയനുകള്‍ മുന്നോട്ടുവച്ചിരുന്നു. തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകള്‍ പാല്‍വില 60 രൂപയാക്കണമെന്ന ശിപാര്‍ശ നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ അസോസിയേഷനുകളുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന മില്‍മ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്.