by webdesk3 on | 15-07-2025 12:01:17 Last Updated by webdesk2
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ച തീരുമാനം മാറ്റുന്നതിനല്ല, പുതിയ സമയക്രമത്തിന്റെ പ്രസക്തിയും ആവശ്യകതയും ബോധ്യപ്പെടുത്താനായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ പാദപൂജ സംഘടിപ്പിച്ചതിനെക്കുറിച്ചും ഗവര്‍ണറുടെ പ്രതികരണത്തെയും മന്ത്രി വിമര്‍ശിച്ചു. ആര്‍.എസ്.എസ് സംരക്ഷണത്തില്‍ പാദപൂജ നടത്തുന്നതിന്റെ പേരില്‍ സ്‌കൂളുകള്‍ നിയമപരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാലുകഴുകിപ്പിക്കുന്നതെങ്ങനെ ഗവര്‍ണര്‍ അനുകൂലിക്കാനാകും? - എന്നായിരുന്നു മന്ത്രിയുടെ കര്‍ശന വിമര്‍ശനം.
സര്‍വകലാശാലയിലെ ഭരണ സ്തംഭനത്തിന് ഗവര്‍ണറാണ് ഉത്തരവാദിയെന്നും, രാജ്ഭവന്‍ ആര്‍.എസ്.എസ് താവളമാകുന്നുവെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് തന്ത്രത്തില്‍ ഗവര്‍ണര്‍ക്ക് ചുമതലയുള്ളതായും മന്ത്രി ആരോപിച്ചു.