by webdesk3 on | 14-07-2025 03:13:57 Last Updated by webdesk2
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷാ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ത്യ സര്‍ക്കാര്‍ യെമന് സമീപിച്ചതായി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ചയാണെന്ന് അറിയിച്ച കേന്ദ്രം, യെമനില്‍ ഇന്ത്യന്‍ എംബസിയില്ലെന്നത് ഉള്‍പ്പെടെ പലതരം ദൗത്യപരിമിതികളുണ്ട് എന്നും കോടതിയെ അറിയിച്ചു. വി വധശിക്ഷ ഒഴിവാക്കുന്നതിനായി എല്ലാ സാധ്യതകളും പരീക്ഷിക്കുകയാണെന്ന് കേന്ദ്രം പറഞ്ഞു.
പ്രോസിക്യൂട്ടറിന് കത്തയയ്ക്കുകയും, ഒരു പ്രാദേശിക ഷെയ്ഖ് മുഖാന്തിരം കുടുംബത്തെ സമീപിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാനായ ശ്രമങ്ങളും കേന്ദ്രം നടത്തിയതായി വിശദീകരിച്ചു. എന്നാല്‍ മരിച്ച തലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയ്യാറാകാതെ നിലകൊള്ളുന്നത് പരിഹാര സാധ്യതകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി.