by webdesk3 on | 14-07-2025 02:57:33 Last Updated by webdesk2
ന്യൂഡല്‍ഹി: തമിഴ്നാടിന്റെ മുന്‍ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയും പ്രമുഖ രാഷ്ട്രീയ നേതാവായ എം.ജി. രാമചന്ദ്രനും തന്റെ മാതാപിതാക്കളാണെന്ന് തൃശൂര്‍ സ്വദേശിനിയായ സുനിത സുപ്രീം കോടതിയില്‍ അവകാശവാദവുമായി എത്തിയതായി റിപ്പോര്‍ട്ട്.
സുനിത ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്. കൂടാതെ രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കും സുനിത കത്തയച്ചതായി സ്ഥിരീകരിച്ചു.
തന്നെ മകളായി അംഗീകരിക്കാന്‍ ജയലളിത തയ്യാറായിരുന്നെങ്കിലും പിന്നീട് അവരെ കൊലപ്പെടുത്തി എന്ന തരത്തിലുള്ള ഗുരുതര ആരോപണവും സുനിത ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സുനിത ആവശ്യപ്പെട്ടു.