News India

അഹമ്മദാബാദ് വിമാന ദുരന്തം: ബോയിങ്ങ് കമ്പനിക്കെതിരെ പൈലറ്റ് അസോസിയേഷന്‍

Axenews | അഹമ്മദാബാദ് വിമാന ദുരന്തം: ബോയിങ്ങ് കമ്പനിക്കെതിരെ പൈലറ്റ് അസോസിയേഷന്‍

by webdesk3 on | 14-07-2025 12:25:13 Last Updated by webdesk3

Share: Share on WhatsApp Visits: 58


അഹമ്മദാബാദ് വിമാന ദുരന്തം: ബോയിങ്ങ് കമ്പനിക്കെതിരെ പൈലറ്റ് അസോസിയേഷന്‍



അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനിയ്‌ക്കെതിരെ പൈലറ്റുമാരുടെ സംഘടന ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരുടെ മേല്‍ ചുമത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആരോപണം.

വിമാനത്തിനോ എഞ്ചിനുകളിലോ ഫ്യുവല്‍ സ്വിച്ചുകളിലോ യാതൊരു സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ലെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (FAA) വ്യക്തമാക്കി. ഫ്യുവല്‍ എഞ്ചിന്‍ സ്വിച്ചുകള്‍ ഓഫ് ആയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. അതുമായി ബന്ധപ്പെട്ട് പൈലറ്റുമാരുടെ ചില സംഭാഷണ ശകലങ്ങളും പുറത്തുവന്നിരുന്നു.

എന്നാല്‍, എല്ലാ ബോയിങ് വിമാനങ്ങളിലും ഒരേ ഫ്യുവല്‍ ലോക്കിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെന്നും അതു നേരത്തേ സുരക്ഷിതമാണെന്ന് തെളിയിച്ചതുമാണ് എഫ്എഎയുടെ വിശദീകരണം. ഇതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിന് എതിരെ പൈലറ്റുമാരുടെ സംഘടന  വിമര്‍ശനവുമായി മുന്നോട്ട് വന്നത്.

കൂടുതല്‍ വസ്തുനിഷ്ഠമായ അന്വേഷണം അനിവാര്യമാണെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അപകട കാരണം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കപ്പെടേണ്ടതുണ്ടെന്നും സംഘടന ആവശ്യപ്പെട്ടു.


Share:

Search

Recent News
Popular News
Top Trending


Leave a Comment