News Kerala

സ്‌കൂളുകളില്‍ മതചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍; വിദ്യാഭ്യാസവകുപ്പ് പൊതു മാനദണ്ഡം തയ്യാറാക്കും

Axenews | സ്‌കൂളുകളില്‍ മതചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍; വിദ്യാഭ്യാസവകുപ്പ് പൊതു മാനദണ്ഡം തയ്യാറാക്കും

by webdesk3 on | 14-07-2025 12:11:45 Last Updated by webdesk3

Share: Share on WhatsApp Visits: 31


 സ്‌കൂളുകളില്‍ മതചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍;  വിദ്യാഭ്യാസവകുപ്പ് പൊതു മാനദണ്ഡം തയ്യാറാക്കും


തിരുവനന്തപുരം: പാദപൂജയെച്ചൊല്ലിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടക്കുന്ന മതപരമായ ചടങ്ങുകള്‍ നിയന്ത്രിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വകുപ്പിന്റെ ആലോചന.

മതപരമായ  ചടങ്ങുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ എല്ലാ മതവിഭാഗങ്ങളിലുംപെട്ടവരായതിനാല്‍, ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കാത്ത വിധത്തിലാണ് മാനദണ്ഡങ്ങള്‍ രൂപീകരിക്കപ്പെടുക. പ്രാര്‍ത്ഥനാ ഗാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഷ്‌കരിക്കണമോ എന്നതും പഠനത്തിലാണ്. ഇതിന്റെ ഭാഗമായി വിദഗ്ധരുടെ കമ്മിറ്റിയെ നിയമിക്കാനാണ് തീരുമാനം. വിശദമായ പഠനത്തിന് ശേഷമായിരിക്കും അന്തിമ നയം പ്രഖ്യാപിക്കുക.

അതേസമയം ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പാദപൂജാ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. സംസ്‌കാരശൂന്യമായ പ്രവൃത്തിയാണ് ഇത്തരം പരിപാടികളെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതക്ക് സുപ്രധാന സ്ഥാനമുള്ള കേരളത്തില്‍ പാദപൂജ പോലുള്ള ചടങ്ങുകള്‍ അനുവദിക്കാന്‍ പാടില്ലെന്നും ഗുരുഭക്തിയും പാദപൂജയും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്നും മന്ത്രി പറഞ്ഞു.




Share:

Search

Recent News
Popular News
Top Trending


Leave a Comment