News Kerala

അമേരിക്കയിലെ ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക്

Axenews | അമേരിക്കയിലെ ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക്

by webdesk2 on | 14-07-2025 09:14:49

Share: Share on WhatsApp Visits: 20


അമേരിക്കയിലെ ചികിത്സ കഴിഞ്ഞു;  മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക്

ദുബായ്: യുഎസിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബായില്‍ എത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. ചൊവ്വാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.

ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. യുഎസിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കായിരുന്നു ഈ യാത്ര.

2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്ക് പോയത്. 2022 ജനുവരി 11 മുതല്‍ 26 വരെയും ഏപ്രില്‍ അവസാനവും അദ്ദേഹം ചികിത്സയ്ക്കായി യുഎസിലേക്ക് പോയിരുന്നു.




Share:

Search

Recent News
Popular News
Top Trending


Leave a Comment