by webdesk1 on | 14-09-2024 08:40:46
ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്ന് ടേമില്‍ രജ്യാധികാരം നേടിയ ബി.ജെ.പിക്ക് രാജ്യതലസ്ഥാനം ഇന്നും ബാലികേറാ മലയായി നില്‍ക്കുകയാണ്. തലസ്ഥാന ഭരണംകൂടി എങ്ങനെ പിടിചെടുക്കാനുള്ള നീക്കങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചതാണ്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിനും എ.എ.പി നേതാക്കള്‍ക്കുമെതിരായ കേസുകളും ആരോപണങ്ങളുമൊക്കെ ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഗ്ലാമര്‍ താരം സ്മൃതി ഇറാനിയെ തന്നെ കളത്തിലിറക്കി ഡെല്‍ഹി പിടിക്കാനാണ് പദ്ധതി.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ കടുത്ത തോല്‍വിടെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്ന സ്മൃതി ഇറാന് ഇപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശികതലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രരിവാളിനെതിരെ ശക്തമായ പോര്‍മുഖം തീര്‍ക്കുകയെന്നതാണ് ദൗത്യമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.
അമേഠിയിലെ തോല്‍വിക്കുശേഷം കുറച്ചുകാലം നിശബ്ദമായിരുന്ന സ്മൃതി ദക്ഷിണ ഡല്‍ഹിയില്‍ പുതിയ വീടെടുത്തത് ഈ ലക്ഷ്യത്തോടെയാണ്. ഈ മാസം രണ്ടിന് തുടങ്ങിയ ബി.ജെ.പി അംഗത്വപ്രചാരണത്തില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഡല്‍ഹിയില്‍ 14 ജില്ലകളില്‍ ഏഴിടത്ത് സ്മൃതിയുടെ മേല്‍നോട്ടത്തിലാണ് അംഗത്വപ്രചാരണം നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിക്കെതിരേ കരുത്തുറ്റ നേതാവിനെ ഉയര്‍ത്തിക്കാട്ടി മത്സരത്തിനിറങ്ങണമെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. 2020 ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി മത്സരിച്ചത്. 70 ല്‍ എട്ടുസീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ബാക്കിയുള്ളത് മുഴുവന്‍ എ.എ.പി സ്വന്തമാക്കി.
നേതാവിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പു നേരിടാന്‍ തീരുമാനമായാല്‍ എം.പിമാരായ മനോജ് തിവാരി, ബാംസുരി സ്വരാജ്, ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ, പശ്ചിമഡല്‍ഹി മുന്‍ എം.പി പര്‍വേഷ് വര്‍മ തുടങ്ങിയ നേതാക്കള്‍ പരിഗണനയിലെത്താനിടയുണ്ട്. അവര്‍ക്കൊപ്പം സ്മൃതി ഇറാനി മുന്‍നിരയില്‍ ശക്തമായ സാന്നിധ്യമാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഈ വിഷയം വരുംദിവസങ്ങളില്‍ ബി.ജെ.പിയില്‍ ചര്‍ച്ചയാകാനാണ് സാധ്യത.
2015-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി മത്സരിപ്പിച്ചിരുന്നെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഏതെങ്കിലും വ്യക്തിക്കുകീഴില്‍ തിരഞ്ഞെടുപ്പു നേരിടുന്നതിനെ എതിര്‍ക്കുന്നവര്‍ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ ഹരിയാണ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി താരപ്രചാരകരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമൊപ്പം സ്മൃതി ഇറാനിയും ഉള്‍പ്പെട്ടിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള: കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കെ-ഇനം മൂല്യവർധിത ഉത്പന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉത്പന്നങ്ങൾക്ക് ബദലാകുമെന്ന് മന്ത്രി എം. ബി. രാജേഷ്
ഓപ്പറേഷന് ഷോര്‍ട്ട് സര്‍ക്യൂട്ട്: KSEB ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്
ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പിവി അന്‍വര്‍
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള 9000 രൂപ ധനസഹായം നിര്‍ത്തിയതായി പരാതി
അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 140 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ആസിഡ് ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു
ബലാത്സംഗക്കേസ്: രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്
മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്