by webdesk3 on | 13-07-2025 02:50:11 Last Updated by webdesk2
തിരുവള്ളൂര്‍ (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നടന്ന ഗുഡ്‌സ് ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഡീസല്‍ കൊണ്ടുപോകുകയായിരുന്ന ട്രെയിന് തീപിടിച്ച് അപകടമുണ്ടായത്. അപകട സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റര്‍ അകലെ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതോടെയാണ് അട്ടിമറി സാധ്യത സംശയം ബലപ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റെയില്‍വേ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, അപകടകാരണത്തെക്കുറിച്ച് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
തീരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് ഗുഡ്‌സ് ട്രെയിനിന് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ അഞ്ച് ബോഗികള്‍ കത്തി നശിച്ചു. പത്തിലധികം അഗ്‌നിശമന യൂണിറ്റുകള്‍ അതിവേഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.