by webdesk3 on | 13-07-2025 02:31:24
ബാലരാമപുരം: ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഗവര്‍ണര്‍ സംസാരിച്ചത്. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മുടെ തെറ്റാണ്. നമ്മളെതന്നെയാണ് കുറ്റപ്പെടുത്തേണ്ടത്, അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഗുരുപൂജ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചിലരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഈ വിമര്‍ശനങ്ങളെ പ്രതിരോധിച്ചാണ് ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 'ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തിലാണ് വളരുന്നതെന്ന് മനസ്സിലാക്കാനാകുന്നില്ല. ഗുരുപൂജ ഈ ദേശത്തിന്റെയും മണ്ണിന്റെയും സംസ്‌കാരമാണ്. അദ്ദേഹം പറഞ്ഞു.