by webdesk3 on | 12-07-2025 12:45:44 Last Updated by webdesk3
തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയാണ് കുട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപീംകോടതിയില്‍ പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
കീമിന്റെ നിലവിലെ ഘടന സംസ്ഥാന സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയാകുന്നതായും നിയമം ഒരു വിഭാഗത്തിന് ദോഷകരമാണെന്ന് കാണുമ്പോള്‍ അതില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും കുട്ടികള്‍ വ്യക്തമാക്കി. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നതോടെ പലരുടെയും റാങ്ക് പിന്നോട്ടായതിനാല്‍ വിഷമം ഉണ്ടായെന്നും കുട്ടികള്‍ പറയുന്നു.
അതേസമയം, പുതിയ ഫലപ്രകാരം യോഗ്യത നേടിയവരുടെ 76,230 ആണ്. സര്‍ക്കാര്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. ഓപ്ഷന്‍ തിരഞ്ഞെടുക്കാനുള്ള അവസാന തിയതി ജൂലൈ 16 ആയിരിക്കും.