by webdesk3 on | 12-07-2025 12:19:10 Last Updated by webdesk3
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായി സംശയം. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.
ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം, 14 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയെയും നാല് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും ഉള്‍പ്പടെ എട്ട് പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പത്ത് അംഗങ്ങള്‍ അടങ്ങിയ ഒരു കുടുംബം കെട്ടിടത്തില്‍ താമസിച്ചിരുന്നതായി പ്രദേശവാസികള്‍ അറിയിച്ചു. വീട് കുലുങ്ങുന്നത് പോലെ വലിയ ശബ്ദം കേട്ടു. എല്ലായിടത്തും പൊടിയാണ്. അങ്ങോട്ട് ഓടുമ്പോള്‍ കെട്ടിടം തകര്‍ന്നതാണ് കണ്ടത്, എന്നും ഒരു അയല്‍വാസി പറഞ്ഞു.
അതേസമയം, അപകടത്തില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നത് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.