by webdesk3 on | 11-07-2025 03:40:31 Last Updated by webdesk3
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐയുടെ കേരള സര്‍വകലാശാല സമരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ശക്തമായി വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ രാജ്ഭവന് മുന്നിലല്ലാതെ സര്‍വകലാശാലാ ക്യാമ്പസില്‍ കയറി അധ്യാപകരേയും ജീവനക്കാരേയും മര്‍ദിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
ക്യാമ്പസില്‍ ക്രിമിനല്‍ പ്രവൃത്തികള്‍ അഴിച്ചുവിടുന്നതിന് മറുപടി ആരാണ് നല്‍കേണ്ടത്? സര്‍വകലാശാലയിലെ സമാധാനം തകര്‍ക്കുന്നതിനും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തുന്നതിനും ആരാണ് അനുവാദം നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.