by webdesk3 on | 11-07-2025 12:39:29
ന്യൂഡല്‍ഹി: ശശി തരൂരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുകയാണെങ്കില്‍ പാര്‍ട്ടി വിട്ട് ഇഷ്ടമുള്ള രാഷ്ട്രീയത്തിലേക്ക് പോകണമെന്ന് അദ്ദേഹം പറഞ്ഞു. തരൂരിന്റെ നിലപാടുകള്‍ നിലവിലെ രീതിയില്‍ തുടരുകയാണെങ്കില്‍ അത് പാര്‍ട്ടിക്കും അദ്ദേഹത്തിനും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി.
തരൂര്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഒഴികെ മറ്റെല്ലാവരെയും സ്തുതിക്കുന്നു. പ്രധാനമന്ത്രി മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വരെ അദ്ദേഹം അഭിനന്ദിക്കുന്നു. ഇത്തരം നിലപാടുകള്‍ പാര്‍ട്ടിക്ക് അനുകൂലമല്ല. കോണ്‍ഗ്രസ് തരൂര്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, എന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
തരൂരിന് ഇപ്പോള്‍ രണ്ട് വഴികളാണ് മുന്നിലുള്ളത്: ഒന്ന് പാര്‍ട്ടിക്ക് വിധേയനാകണം, പാര്‍ട്ടി നല്‍കിയ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രണ്ട് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ പറയണം. എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കപ്പെടണമെന്നില്ല. നിലവിലുള്ള നിലപാടുകള്‍ തുടര്‍ന്നാല്‍, ശശി തരൂരിന്റെ രാഷ്ട്രീയ വിക്തിത്വം തന്നെ ഇല്ലാതാകുമെന്നാണ് കെ. മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയത്.