by webdesk3 on | 11-07-2025 12:28:09 Last Updated by webdesk2
ന്യൂഡല്‍ഹി/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഈ മാസം 27, 28 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് സന്ദര്‍ശിക്കും. മോദി തമിഴ്‌നാട്ടിലെത്തുന്ന അദ്ദേഹം ആടി തിരുവാതിര ആഘോഷങ്ങളിലും പങ്കെടുക്കും.
തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ പ്രധാനമന്ത്രിയോ അമിത് ഷായോ എല്ലാ മാസവും തമിഴ്‌നാട് സന്ദര്‍ശിക്കുമെന്ന സൂചനയുണ്ട്. ഇതോടെ സംസ്ഥാനത്ത് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കായി കേന്ദ്രനേതൃത്വം നേരിട്ട് ഇടപെടുകയാണ്.
അതേസമയം, അമിത് ഷാ ഇന്ന് രാത്രി കേരളത്തിലെത്തിലെത്തും. നാളെ രാവിലെ ബിജെപിയുടെ സംസ്ഥാന ആസ്ഥാന കാര്യാലമായ മാരാര്‍ജി ഭവന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാര്‍ഡ് തല പ്രതിനിധികളുടെ യോഗത്തില്‍ കേരളം മിഷന്‍ 2025 പ്രഖ്യാപിക്കും.
അലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പ്രതിനിധികള്‍ നേരിട്ടും ബാക്കിയുള്ള 10 ജില്ലകളിലെ പ്രതിനിധികള്‍ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും.