by webdesk3 on | 11-07-2025 12:13:07 Last Updated by webdesk3
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നടന്ന അപകടത്തില്‍ രണ്ടു യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്റ്റേഷനില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ഇരുമ്പ് തൂണ്‍ തകര്‍ന്ന് താഴേക്ക് വീണത്. ഇതില്‍ രണ്ട് യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു.
പരുക്കേറ്റവരെ ഉടന്‍ തന്നെ കൊല്ലം ജില്ല ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതാണ് ആശുപത്രി വൃത്തങ്ങളിലൂടെ അറിയുന്നത്. നീരാവില്‍ സ്വദേശി സുധീഷ്, മൈനാഗപ്പള്ളി സ്വദേശി ആശ എന്നിവരാണ് അപകടത്തില്‍ പരുക്കേറ്റത്. ട്രെയിനില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.