News Kerala

അന്‍വറിന് പിന്നില്‍ സ്വര്‍ണക്കടത് മാഫിയയും തീവ്രവാദ ഗ്രൂപ്പും; ഗുരുതര ആരോപണവുമായി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍

Axenews | അന്‍വറിന് പിന്നില്‍ സ്വര്‍ണക്കടത് മാഫിയയും തീവ്രവാദ ഗ്രൂപ്പും; ഗുരുതര ആരോപണവുമായി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍

by webdesk1 on | 13-09-2024 11:23:54

Share: Share on WhatsApp Visits: 62


അന്‍വറിന് പിന്നില്‍ സ്വര്‍ണക്കടത് മാഫിയയും തീവ്രവാദ ഗ്രൂപ്പും; ഗുരുതര ആരോപണവുമായി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍


തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍. സ്വര്‍ണക്കടത്ത് മാഫിയും കുഴല്‍പ്പണ ഇടപാടുകാരും തീവ്രവാദബന്ധമുള്ള ചിലരുമാണ് അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അജിത്കുമാര്‍ ഡിജിപിക്ക് മുന്നില്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം ഡിജിപിക്ക് മൊഴി കൊടുക്കാന്‍ എത്തിയപ്പോഴാണ് എ.ഡി.ജി.പി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പി.വി. അന്‍വറിന് ഉള്‍പ്പെടെ തന്നോട് വ്യക്തിപരമായ വിരോധം ഉള്ളതായി അറിയില്ലെന്നും ആ സാഹചര്യത്തില്‍ ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും എ.ഡി.ജി.പി പറഞ്ഞു.

മലപ്പുറം ജില്ലയിലെ സ്വര്‍ണവേട്ടയുടെ കണക്കുകളും അതില്‍ ഉള്‍പ്പെട്ടവരുടെ കുഴല്‍പ്പണ ഇടപാടുകളും മൊഴിയിലുണ്ട്. വിശദമായി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തണമെന്നും തെളിവു ലഭിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്നും എ.ഡി.ജി.പി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ എഴുതി നല്‍കാന്‍ അനുവദിക്കണമെന്നാണ് എഡിജിപിയുടെ ആവശ്യം.


Share:

Search

Recent News
Popular News
Top Trending


Leave a Comment