by webdesk1 on | 13-09-2024 02:54:06
ന്യൂഡൽഹി: വാതിൽമുട്ടൽ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സിനിമയിൽ ട്രെൻഡ്. അത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം. ആരാണെന്നല്ലേ, നമ്മുടെ സ്വന്തം ബിഗ്ബി, അമിതാഭ് ബച്ചൻ. പറഞ്ഞതാകട്ടെ പോപ്പ് കിങ് സാക്ഷാൽ മൈക്കൽ ജാക്സണെ കുറിച്ച്.
ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ താമസിക്കുമ്പോൾ ഇതിഹാസം മൈക്കൽ ജാക്സണെ ആദ്യമായി നേരിൽ കണ്ട അനുഭവമാണ് അമിതാഭ് ബച്ചൻ പങ്കുവച്ചത്.
ബിഗ് ബി അവതരിപ്പിക്കുന്ന കോൻ ബനേഗാ ക്രോർപ്പതിയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപ് ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ താമസിക്കുമ്പോൾ ആയിരുന്നു സംഭവം. തന്റെ മുറിയുടെ വാതിലിൽ ആരോ മുട്ടുന്നത് കണ്ടു കതക് തുറന്നപ്പോൾ മുറിക്ക് പുറത്ത് സാക്ഷാൽ മൈക്കൽ ജാക്സണ്. ആദ്യ കഴ്ച്ചയിൽ തന്നെ താൻ ഞെട്ടിപ്പോയി.
അബദ്ധത്തിൽ മുറിയിൽ വന്ന് തട്ടിയതായിരുന്നു. അദ്ദേഹത്തിന് റൂം മാറി പോയതാണ്. വാതിൽ തുറന്ന് മൈക്കൽ ജാക്സണെ കണ്ടതും ആകെ ഞെട്ടിപ്പോയി. കുറച്ച് സമയം ബോധരഹിതനായ അവസ്ഥയിലായിരുന്നു. അദ്ദേഹം വിനയത്തോടെ മുറിയുടെ കാര്യം തിരക്കി. റൂം എന്റേതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അവിടെ നിന്ന് പോയി.
പിന്നീട് അദ്ദേഹം എന്നോട് സൗഹൃദ സംഭാഷണത്തിനായി എത്തി. ലോകം അറിയപ്പെടുന്ന ലോകം മുഴുവനും ആരാധകരുള്ള താരമാണെങ്കിലും മൈക്കിൾ ജാക്സൺ വളരെയധികം എളിമയും വിനയമുള്ള ആളായിരുന്നു വെന്നും ബച്ചൻ പറഞ്ഞു.
ന്യൂയോർക്കിൽ വച്ച് ജാക്സന്റെ ഒരു സംഗീത പരിപാടി കാണാൻ പോയതിനെപ്പറ്റിയും അമിതാഭ് പങ്കുവെച്ചു. വളരെ കഷ്ടപ്പെട്ടാണ് അവിടെ എത്തിയതെന്നും സ്റ്റേഡിയത്തിന്റെ ഏറ്റവും പിറകിലായാണ് ഇരിക്കാൻ സീറ്റ് കിട്ടിയതെന്നും അതൊരു അപൂർവമായ അനുഭവമായിരുന്നു എന്നും ബച്ചൻ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള: കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കെ-ഇനം മൂല്യവർധിത ഉത്പന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉത്പന്നങ്ങൾക്ക് ബദലാകുമെന്ന് മന്ത്രി എം. ബി. രാജേഷ്
ഓപ്പറേഷന് ഷോര്‍ട്ട് സര്‍ക്യൂട്ട്: KSEB ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്
ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പിവി അന്‍വര്‍
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള 9000 രൂപ ധനസഹായം നിര്‍ത്തിയതായി പരാതി
അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 140 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ആസിഡ് ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു
ബലാത്സംഗക്കേസ്: രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്
മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്