News Kerala

എന്ത് ചെയ്തു? പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മറുപടി; സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

Axenews | എന്ത് ചെയ്തു? പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മറുപടി; സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

by webdesk1 on | 10-09-2024 11:19:19

Share: Share on WhatsApp Visits: 61


എന്ത് ചെയ്തു? പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മറുപടി; സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി


കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് ചെയ്തു എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വടികൊടുത്തു അടിവാങ്ങിയപോലെയായി സര്‍ക്കാര്‍.  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന അഡ്വേക്കേറ്റ് ജനറലിന്റെ മറുപടിയില്‍ പ്രകോപിതയായ ഹൈക്കോടതി റിപ്പോര്‍ട്ട് കിട്ടി നാലരവര്‍ഷമായി എന്തു ചെയ്യുകയായിരുന്നുവെന്നാണ് ചോദ്യമെന്ന് ആവര്‍ത്തിച്ചു.

വളരെ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിച്ചത്. ഈ നിഷ്‌ക്രിയത്വം നീതീകരിക്കാനാവുന്നതാണോ? സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തി. 2021 ഫെബ്രുവരിയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും കോടതി വ്യക്തമാക്കി.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പൊതുവേദികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എ.ജി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമുണ്ടായതിനാലാണ് നടപടിയെടുക്കാത്തതെന്ന് എ.ജി അറിയിച്ചു.

പ്രത്യേക ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ മുദ്രവെച്ച കവറില്‍ സര്‍ക്കാര്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറി. ജസ്റ്റിസുമാരായ എ.കെ. ജയശങ്കര്‍ നമ്പ്യാരും സി.എസ്. സുധയും ഉള്‍പ്പെട്ട രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment