News Kerala

ആളുകള്‍ക്ക് പരാതി നല്‍കാന്‍ അന്‍വര്‍ നല്‍കിയ വാട്‌സാപ്പ് നമ്പര്‍ ഹാക്ക് ചെയ്തു; പിന്നില്‍ `പുഴുക്കുത്തുകള്‍` തന്നെയോ?

Axenews | ആളുകള്‍ക്ക് പരാതി നല്‍കാന്‍ അന്‍വര്‍ നല്‍കിയ വാട്‌സാപ്പ് നമ്പര്‍ ഹാക്ക് ചെയ്തു; പിന്നില്‍ `പുഴുക്കുത്തുകള്‍` തന്നെയോ?

by webdesk1 on | 10-09-2024 11:03:22

Share: Share on WhatsApp Visits: 69


ആളുകള്‍ക്ക് പരാതി നല്‍കാന്‍ അന്‍വര്‍ നല്‍കിയ വാട്‌സാപ്പ് നമ്പര്‍ ഹാക്ക് ചെയ്തു; പിന്നില്‍ `പുഴുക്കുത്തുകള്‍` തന്നെയോ?


തിരുവനന്തപുരം: പോലീസിലെ പുഴുക്കുത്തുകളെക്കുറിച്ച് പരാതിനല്‍കാനായി പി.വി. അന്‍വര്‍ എം.എല്‍.എ ഏര്‍പ്പാടാക്കിയ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്തു. അന്‍വര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് തെളിവുകളും പരാതികളും തരാനുള്ള ഒരു സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് വാട്‌സാപ്പ് നമ്പര്‍ നല്‍കിയതെന്നും അതില്‍ ഭയപ്പെടുന്നവരാകാം ഹാക്കിംഗിന്റെ പിന്നിലെന്നും അന്‍വര്‍ പറഞ്ഞു.

പുഴുക്കുത്തുക്കളെ തേടിയുള്ള യാത്രയിലാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് അന്‍വര്‍ കഴിഞ്ഞ് ആറാം തീയതി വാട്‌സ്ആപ്പ് നമ്പര്‍ പുറത്ത് വിട്ടത്. പോലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് 8304855901 എന്ന നമ്പറിലൂടെ ക്രൂരതകള്‍ ജനങ്ങള്‍ക്ക് അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

പോലീസിലെ ക്രിമിനലിസവുമായി ബന്ധപ്പെട്ട് പീഡിപ്പിക്കപ്പെട്ടവര്‍, കുറ്റവാളികളാക്കപ്പെട്ടവര്‍, കള്ളക്കേസില്‍ കുടുക്കപ്പെട്ടവര്‍, ഇല്ലാത്ത എം.ഡി.എം.എ. കേസുണ്ടാക്കി  ജയിലിലടക്കപ്പെട്ടവര്‍ തുടങ്ങി പോലീസിന്റെ അതിക്രമങ്ങളുടെ അനുഭവകഥകളുമായി ഒരുപാട് കോള്‍ വരുന്നുണ്ട്. അതുകൊണ്ട് വാട്സാപ്പ് പോയിന്റ് തുടങ്ങിയതെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്.

മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ് ഞാനും കേരളത്തിലെ സഖാക്കളും, ഒറ്റയ്ക്കല്ല. ഒരുപാടാളുകള്‍ തേടിവരുന്നുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും സഖാക്കള്‍ ഇത്തരത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

Share:

Search

Recent News
Popular News
Top Trending


Leave a Comment