by webdesk1 on | 10-09-2024 10:31:26
ന്യൂഡല്‍ഹി: ദിനംപ്രതി വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക പരിശീലനം നല്കിയ 5000 സൈബര്‍ കമാന്‍ഡോകളെ രംഗത്തിറക്കാന്‍ കേന്ദ്രം. ഡല്‍ഹിയില്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രത്യേക പോര്‍ട്ടലും ഒരു ഡേറ്റ രജിസ്ട്രിയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ബാങ്കുകള്‍, സാമ്പത്തിക ഇടനിലക്കാര്‍, ടെലികോം സേവന ദാതാക്കള്‍, ഐടി ഇടനിലക്കാര്‍, സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാകും സൈബര്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കുക. ഈ ഏജന്‍സികളെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്തുമെന്നും അമിത് ഷാ പറഞ്ഞു.
മീവത്, ജമ്താര, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡിഗഡ്, വിശാഖപട്ടണം, ഗുവാഹത്തി എന്നിവിടങ്ങളില്‍ സൈബര്‍ ഏകോപന സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഭാഗമായി വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് രണ്ട് തോണിയില്‍ കാലുവെക്കുന്നയാളാണ്; രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്
ആരോഗ്യ വകുപ്പ് കൂടുതല്‍ വിമര്‍ശനം നേരിടുന്ന വകുപ്പെന്ന് മന്ത്രി കെ. മുരളീധരന്; ഭരണപരമായ മാറ്റങ്ങള്‍ തുടരുമെന്ന് സൂചന
മാസപ്പടി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മാത്യു കുഴല്നാടന്
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്; തമിഴ്നാടുമായി സമവായത്തിന് ശ്രമമെന്ന് വിശദീകരണം
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
നെയ്യാറ്റിന്‍കര ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കാണാതായി
മാസപ്പടിക്കേസ്: ടി.വീണക്ക് ഇഡി സമന്‍സ്
കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല: പ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്