by webdesk1 on | 06-09-2024 11:59:48
ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് ചിരവൈരികളായ ചിലിയെ അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീന ബ്രേക്ക്ത്രൂ നേടിയിരുന്നു. പക്ഷെ ഇടയ്ക്കിടെ ചിലിയുടെ അപ്രതീക്ഷിത കൗണ്ടര്‍ അറ്റാക്കിങുകളില്‍ ലൈഫ് നഷ്ടപ്പെടുമോയെന്ന് പോലും തോന്നിച്ച മിനിറ്റികളായിരുന്നു പിന്നീട്. അപകടം മനസിലാക്കിയ മാനേജര്‍ ലയണല്‍ സ്‌കളോനി 80-ാം മിനിറ്റുകളില്‍ വരുത്തിയ മാറ്റങ്ങളാണ് അര്‍ജന്റീനയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്.
നായകന്‍ ലയണല്‍ മെസിയുടെ അഭാവനത്തില്‍ ഹൂലിയന്‍ അല്‍വാരസിനെയും ലൗട്ടാറോ മാര്‍ട്ടിനസിനെയും ആദ്യ ഇലവണില്‍ ഉള്‍പ്പെടുത്തിയായിരുന്നു ടീമിനെ കളത്തില്‍ ഇറക്കിയത്. പരിക്കില്‍ നിന്ന് മോചിതനായിട്ടില്ലാത്ത മെസി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ അവസാന നിമിഷത്തില്‍ ടീമിന്റെ ഭാഗമായി മാറിയ സൂപ്പര്‍ താരം പൗളോ ഡിബാലയ്ക്ക് ബഞ്ചിലായിരുന്നു സ്ഥാനം. മുന്നേറ്റ നിരയില്‍ അല്‍വാരസിനൊപ്പം നിക്കോളാസ് ഗോണ്‍സാലസും സ്റ്റാര്‍ട്ട് ചെയ്തു.
അര്‍ജന്റീനയുടെ മില്‍ഫീല്‍ഡ് എന്‍ജിന്‍ റോഡ്രിഗോ ഡി പോള്‍ തന്നെയായിരുന്നു മധ്യനിരയില്‍ കളി നിയന്ത്രിച്ചിരുന്നത്. ഒപ്പം അലക്‌സിസ് മക്കാലിസ്റ്ററും എന്‍സോ ഫെര്‍ണാണ്ടസും. ഡിഫന്‍സില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയെ ഇറക്കിയപ്പോള്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ലെഫ്റ്റ് ഫുള്‍ബാക്ക് പൊസിഷനിലാണ് കളിച്ചത്. റൈറ്റ് ഫുള്‍ബാക്കില്‍ മോളിനയും സെന്റര്‍ ഡിഫന്‍സില്‍ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റിന്‍ റൊമാരിയോയും. വലകാക്കാന്‍ സാക്ഷാല്‍ എമിലിയാനോ മാര്‍ട്ടിനസും.
താരനിര ഈ നിലയ്ക്ക് സമ്പന്നമായിരുന്നെങ്കിലും ആദ്യ പകുതിയില്‍ അര്‍ജന്റീന ആവറേജ് മത്സരം മാത്രമാണ് പുറത്തെടുത്തത്. പന്ത് കൈയ്യടക്കത്തില്‍ ചിലിയേക്കാള്‍ ഏറെ മുന്നിലായിരുന്നെങ്കിലും എതിരാളിയുടെ പോസ്റ്റില്‍ അപകടം സൃഷ്ടിക്കുന്ന കാര്യമായ മുന്നേറ്റങ്ങള്‍ അര്‍ജന്റീനയുടെ ഭാഗത്ത് ഉണ്ടായില്ല. ഒന്നിലേറെ അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും ഗോളാക്കി മാറ്റുന്നതില്‍ അല്‍ബിസെലെസ്റ്റുകള്‍ക്ക് കഴിഞ്ഞുമില്ല.
പക്ഷെ ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ കത്തിക്കയറിയ ചിലിയെയാണ് അര്‍ജന്റീനയ്ക്ക് നേരിടേണ്ടിവന്നത്. അതുവരെ അറ്റാക്കിംഗ് മോഡിലായിരുന്ന അര്‍ജന്റീന പെടുന്നനെ ഡിഫന്‍സീവ് മോഡിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു. ഇതിനിടെ ചിലിക്ക് മികച്ച ഒരു ഗോളവസരം കിട്ടിയെങ്കിലും നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ പന്ത് പോസ്റ്റില്‍ തട്ടി റിഫ്‌ള്ക്ട് ചെയ്തു.
രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ പെട്ടന്നാണ് മാറി മറിഞ്ഞത്. ഇടവേളയുടെ ആലസ്യത്തില്‍ നിന്ന് ചിലി താരങ്ങള്‍ മടങ്ങി വരുന്നതിന് മുന്‍പേ തന്നെ അര്‍ജന്റീന ചിലിയുടെ ഗോള്‍ പോസ്റ്റിലേക്ക് ആദ്യ നിറയൊഴിച്ചു. മക്കാലിസ്റ്ററിന്റെ അവകയായിരുന്നു അത്. ഹൂലിയന്‍ അല്‍വാരസ് നല്‍കിയ ക്രോസ് ലൗറ്റാറോ മാര്‍ട്ടിനസ് തന്ത്രപൂര്‍വം ഒഴിഞ്ഞുകൊടുത്തപ്പോള്‍ ഓടിയെത്തിയ മാക് അലിസ്റ്റര്‍ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു.
ഇതോടെ കളി മാറി. ഗോള്‍ മടക്കാനുള്ള ചിലിയുടെ തീവ്ര ശ്രമങ്ങളാണ് പിന്നീട് കണ്ടത്. മികച്ച കൗണ്ടര്‍ അറ്റാക്കുകളും ത്രൂബോളുകളുമായി അര്‍ജന്റീനന്‍ ഗോള്‍ മുഖത്തേക്ക് ചിലി അപകടം വിതച്ചുകൊണ്ടേയിരുന്നു. ചിലിയുടെ നിരന്തര ആക്രമണത്തില്‍ അര്‍ജന്റീനയ്ക്ക് താളം പിഴച്ചുപോകുന്ന കാഴ്ച ആയിരുന്നു.
ഈ നിലയില്‍ മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലാക്കിയ സ്‌കളോണി ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. മധ്യനിരയില്‍ നിന്ന് മക്കാലിസ്റ്ററിനെയും മുന്നേറ്റ നിരയില്‍ നിന്ന് ഗോണ്‍സാലസിനെയും മാര്‍ട്ടിനസിനെയും പിന്‍വലിച്ച് ഡിബാലയേയും ഗര്‍നാച്ചോയേയും ലൊ സെല്‍സോയേയും കയറ്റി. പിന്നീടങ്ങോട്ട് കുതിച്ചു കയറുന്ന അര്‍ജന്റീനയെയാണ് കണ്ടത്. മെസിയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍ ഇറങ്ങിയ ഡിബാല കുഞ്ഞു മെസിയേപോലെ കളം നിറഞ്ഞു. പിന്നീട് ശക്തമായ മുന്നേറ്റങ്ങളാണ് അര്‍ജന്റീന നടത്തിയത്. അതിലെല്ലാത്തിലും ഡിബാലയുടെ ഒരു സംഭാവന ഉണ്ടായിരുന്നു.
നിശ്ചിത സമയം അവസാനിക്കാന്‍ ആറ് മിനിറ്റ് ശേഷിക്കെ ചിലി താരങ്ങളില്‍നിന്ന് റാഞ്ചിയ പന്ത് കിട്ടിയ ഹൂലിയന്‍ അല്‍വാരസ് തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ലീഡ് ഇരട്ടിയാക്കി. ശരിക്കും അര്‍ജന്റീനയുടെ വിന്നിംഗ് ഗോള്‍ എന്നു പറയാവുന്ന ഗോളായിരുന്നു അത്. അതുവരെ സമ്മര്‍ദ്ദത്തില്‍ നിന്ന് അര്‍ജന്റീനയ്ക്ക് കിട്ടിയ ജീവവായു ആയിരുന്നു ആ ഗോള്‍. പിന്നെ ഡിബാലയുടെ മാജിക്കായിരുന്നു. വലത് ഭാഗത്ത് നിന്ന് ഇടത് ഭാഗത്തേക്ക് ഓടി അടുത്ത ഡിബാലയ്ക്ക് ഗര്‍ണാച്ചോ നല്‍കിയ പന്ത് ഉശിരന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു.
മാസ്റ്റര്‍ക്ലാസ് എന്ന് വിശേഷിപ്പിക്കാവുന്ന അതിമനോഹരമായ ഗോളായിരുന്നു അത്. അതും ഇടതു കാലില്‍. സാക്ഷാല്‍ ലയണല്‍ മെസിയുടെ ഡിഫിക്കല്‍റ്റ് ഷോട്ടുകളെ അനുസ്മരിക്കുന്നതായിരുന്നു അത്. നീല വരയന്‍ കുപ്പായത്തില്‍ ഇതുവരെ നിറസാന്നിധ്യമായി പന്തുതട്ടാന്‍ അവസരം ലഭിക്കാത്ത ഡിബാലയ്ക്ക് ഈ ഗോള്‍ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. താന്‍ ടീമില്‍ അഭിവാജ്യ ഘടകമാണെന്ന് ബോധ്യപ്പെടുത്തുക കൂടിയായിരുന്നു ആ ഗോളിലൂടെ. മെസി ബുട്ടഴിക്കേണ്ടി വന്നാലും അര്‍ജന്റീനയ്ക്ക് കരുത്തായി താനുണ്ടാകുമെന്ന പ്രഖ്യാപനവും.
യോഗ്യത റൗണ്ടില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്റീന ആറ് ജയവും ഒരു തോല്‍വിയുമായി 18 പോയന്റോടെ ഒന്നാമതാണ്. 13 പോയന്റുമായി യുറുഗ്വെ രണ്ടാമതും 12 പോയന്റുമായി കൊളംബിയ മൂന്നാമതുമുള്ളപ്പോള്‍ ആറ് മത്സരങ്ങളില്‍ ഏഴ് പോയന്റ് മാത്രമുള്ള ബ്രസീല്‍ ആറാമതാണ്.
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്